Ticker

6/recent/ticker-posts

കല്ലുമ്മക്കായ പറിക്കാനിറങ്ങി കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വടകര: കല്ലുമ്മക്കായ പറിക്കാനിറങ്ങി കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുരിയാടി ആവിക്കൽ ഉപ്പാലക്കൽ കൂട്ടിൽ വിതുൽ പ്രസാദാണ് (27) കല്ലുമ്മക്കായ പറിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വക്കിൽ രാത്രി വൈകിയും നടന്ന തിരച്ചിലിനൊടുവിൽ മിഹ്റാജ് ഫൈബർ വള്ളക്കാർ എറിഞ്ഞ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.
ഇന്നലെരാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്.
സുഹൃത്തുക്കളോടൊപ്പം കല്ലുമ്മക്കായ പറിച്ച് മടങ്ങവേ ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചോടെയാണ് കാണാതായത്
നീന്തിവരുന്നതിനിടയിൽ തിരമാലയിൽപെടുകയായിരുന്നു.  
മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: പരേതനായ പ്രസാദ്.
മാതാവ്: ഷീല. സഹോദരങ്ങൾ: അതുൽ, ആതിര.

Post a Comment

0 Comments