Ticker

6/recent/ticker-posts

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ 7 മുതൽ 6 വരെ

 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് . രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും.
 എവിടെയെല്ലാം വോട്ടെടുപ്പ്?
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.

സ്ഥാപനം എണ്ണം വാർഡുകളുടെ എണ്ണം
ഗ്രാമപഞ്ചായത്ത് 470 9015
ബ്ലോക്ക് പഞ്ചായത്ത് 77 1177
ജില്ലാ പഞ്ചായത്ത് 7 182
മുനിസിപ്പാലിറ്റി 47 1829
കോർപ്പറേഷൻ 3 188
ആകെ 604 12391
 വോട്ടർമാരും സ്ഥാനാർത്ഥികളും
ആകെ വോട്ടർമാർ: 15,337,176 (സ്ത്രീകൾ: 80,90,746; പുരുഷന്മാർ: 72,46,269; ട്രാൻസ്ജെൻഡർ: 161).

പ്രവാസി വോട്ടർമാർ: 3,293.

മത്സരിക്കുന്ന സ്ഥാനാർത്ഥികൾ: 38,994 (സ്ത്രീകൾ: 20,020; പുരുഷന്മാർ: 18,974).

സ്ഥാനാർത്ഥികളുടെ എണ്ണം (സ്ഥാപനം തിരിച്ചുള്ളത്):

ഗ്രാമപഞ്ചായത്ത്: 28,274

ബ്ലോക്ക് പഞ്ചായത്ത്: 3,742

ജില്ലാ പഞ്ചായത്ത്: 681

മുനിസിപ്പാലിറ്റികൾ: 5,546

കോർപ്പറേഷനുകൾ: 751

 പോളിംഗ് സജ്ജീകരണങ്ങൾ
തിരഞ്ഞെടുപ്പിനായി 18,274 കൺട്രോൾ യൂണിറ്റുകളും 49,019 ബാലറ്റ് യൂണിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ 2,631 കൺട്രോൾ യൂണിറ്റുകളും 6,943 ബാലറ്റ് യൂണിറ്റുകളും റിസർവ് യൂണിറ്റുകളായി കരുതിയിട്ടുണ്ട്.

 

Post a Comment

0 Comments