Ticker

6/recent/ticker-posts

കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നടന്ന വാഹനാപകടങ്ങളില്‍ :. 19 പേര്‍ മരിച്ചു

കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നടന്ന വാഹനാപകടങ്ങളില്‍ :. 19 പേര്‍ മരിച്ചു. കര്‍ണാടകയില്‍ലോറിയും സ്വകാര്യ സ്ലീപ്പര്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ പൊള്ളലേറ്റ് മരണപെട്ടു ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഗോര്‍ലത്തിലായിരുന്നു സംഭവം ഉണ്ടായത്.  ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം.   ഡ്രൈവറും കണ്ടക്ടറും അടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തില്‍ പരിക്കേറ്റ ഒമ്പത് പേരെ ഹിരിയൂരിലെയും ചിത്രദുര്‍ഗയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശിവമോഗയില്‍ നിന്നും ബെംഗളൂരുവിലേയ്ക്ക് പോയ സീ ബേര്‍ഡ് എന്ന സ്വകാര്യ സ്ലീപ്പര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.  
ഡിവൈഡര്‍ മറികടന്ന് ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

0 Comments