Ticker

6/recent/ticker-posts

പയ്യോളി നഗരസഭ വയോധികരെ ആദരിച്ചു


ലോക വയോജന ദിനത്തോടനുബന്ധിച്ച് നഗരസഭയിലെ 23-ാം ഡിവിഷനിലെ എം.സി.ബിയ്യാത്തുമ്മയേയും, കോട്ടക്കൽ 36-ാം ഡിവിഷനിലെ താരേമ്മൽ മുനമ്പത്തു താഴെ മാതു എന്നിവരേയും പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ അവരുടെ വീടുകളിൽ പോയി ആദരിച്ചു.
നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ രണ്ടു പേരേയും പൊന്നാട അണിയിച്ചു.
 ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ഹരിദാസൻ , കൗൺസിലർമാരായഎ.സി. സുനൈദ്, നിഷാ ഗിരീഷ്, ഹെൽത്ത് ഇൻസ്പക്ടർ കെ.ജയരാജ്, പാലിയേറ്റീവ് നെഴ്സ് മാരായ ജിഷ എ. നികിത .എൻ എം ആശാ വർക്കർ ശൈലജ. 
മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ബഷീർ മേലടി , എം.സി.അബ്ദുറസാക്ക് , നിസാർ പയലൻ, സമദ് കെ.ടി.എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments