Ticker

6/recent/ticker-posts

പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട് തന്നെ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്നാരോപിച്ച് എം.പി. ഷാഫി പറമ്പിലിനെതിരെ നിയമനടപടിക്കായി അനുമതി തേടി പേരാമ്പ്ര എസ്.എച്ച്.ഒ

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട് തന്നെ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്നാരോപിച്ച് എം.പി. ഷാഫി പറമ്പിലിനെതിരെ നിയമനടപടിക്കായി അനുമതി തേടി പേരാമ്പ്ര എസ്.എച്ച്.ഒ. അഭിലാഷ് ഡേവിഡ്. വടകര റൂറൽ എസ്.പിക്ക് മുമ്പാകെയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് എസ്.എച്ച്.ഒയുടെ ആരോപണം. ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് അഭിലാഷാണെന്നും, അദ്ദേഹം സി.പി.എം. ഗുണ്ടയാണെന്നും ഷാഫി പറമ്പിൽ എം.പി. ആരോപിച്ചിരുന്നു. കൂടാതെ, 2023 ജനുവരി 13-ന് ഗുണ്ടാബന്ധത്തിൻ്റെ പേരിൽ പിരിച്ചുവിട്ട മൂന്ന് പോലീസുകാരിൽ ഒരാളാണ് അഭിലാഷ് ഡേവിഡ് എന്നും, എന്നിട്ടും സർവ്വീസിൽ തുടരുകയാണെന്നും എം.പി. പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമപരമായ നടപടികളിലേക്ക് കടക്കാൻ എസ്.എച്ച്.ഒ. ഒരുങ്ങുന്നത്

Post a Comment

0 Comments