Ticker

6/recent/ticker-posts

പി പി തങ്കച്ചൻ അന്തരിച്ചു

മുൻ സ്പീക്കറും മന്ത്രിയും  യുഡിഎഫ് മുൻ കൺവീനറുമായ   മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി പി തങ്കച്ചൻ(86) അന്തരിച്ചു.
വൈകീട്ട് നാലരയോടെയായിരുന്നു അന്ത്യം
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്
   1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു. മൃതദേഹം വെള്ളിയാഴ്ച  പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച നടക്കുമെന്നാണ് അറിയുന്നത്
1968ൽ 26-ാം വയസ്സിൽ പെരുമ്പാവൂർ നഗരസഭ അധ്യക്ഷനായി. രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭ ചെയർമാനെന്ന റെക്കോർഡിട്ടായിരുന്നു തുടക്കം. പിന്നീട് 91 മുതൽ 95 വരെ നിയമസഭ സ്പീക്കർ, 95 മുതൽ 96 വരെ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രി, കെപിസിസി പ്രസിഡൻറ്, യുഡിഎഫ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കൺവീനർ സ്ഥാനമൊഴിഞ്ഞ 2018 മുതൽ സജീവരാഷ്ട്രീയത്തിൽ നിന്നും പതിയെ വിട്ട് നിൽക്കുകയായിരുന്നു പി പി തങ്കച്ചൻ. കുറച്ച് നാളുകളായി ആരോഗ്യപ്രശ്നങ്ങളുമായി കഴിയുന്നു. അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ലാളിത്യത്തിന്റെ മുഖമാണ് വിടവാങ്ങിയത്

Post a Comment

0 Comments