Ticker

6/recent/ticker-posts

തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യത്യസ്തമായ കാഴ്ച :തൊണ്ടയിൽ എല്ല് കുടുങ്ങിയ നായയെ രക്ഷപ്പെടുത്തുന്ന യുവതിയുടെ വീഡിയോ വൈറൽ


തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യത്യസ്ത മായ കാഴ്ചയാണ് വയനാട്ടിൽ നിന്ന് വന്ന ഈ വീഡിയോ തൊണ്ടയിൽ എല്ലു കുടുങ്ങി മരണത്തിൻറെ വക്കോളം എത്തിയ നായയെ രക്ഷിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് വയനാട് പിണങ്ങോട് സ്വദേശി ഒ.നസീറ. തൊണ്ടയിൽ കുടുങ്ങിയ എല്ല് ഇറക്കാനോ തുപ്പാനോ കഴിയാതെ കഷ്‌ടപ്പെടുന്ന നായയെ കണ്ടതോടെ പിന്നെ ഒന്നും നോക്കിയില്ല. സ്വന്തം മക്കളെ എന്ന പോലെ നായയെ ചേർത്തു നിർത്തി. പിന്നെ ഒരു കമ്പെടുത്ത് വളരെ ശ്രദ്ധാപൂർവ്വം നായയുടെ തൊണ്ടയിൽ നിന്നും ആ എല്ലിൻ കഷ്‌ണം പുറത്തെടുത്തു നായ രക്ഷപ്പെടുത്തി

Post a Comment

0 Comments