സ്വര്‍ണവില ഇന്നും റെക്കോര്‍ഡ് തകര്‍ത്തു. സര്‍വ്വകാല റെക്കോര്‍ഡിട്ടാണ് ഇന്നും
സ്വര്‍ണക്കുതിപ്പ്. 86,000 കടന്നിരിക്കുകയാണ് ഇന്ന് പവന്‍ വില. 86,760 ആണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്.
ആഗോള വിപണിയിലെ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും ഉണ്ടാകുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3864 ഡോളറാണ് വില.
ഈ മാസം ആദ്യത്തില്‍ 77,640 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം മാത്രം 9,120 രൂപയുടെ വര്‍ധനയാണ് പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം കേരളത്തില്‍ ഇന്ന് ഒരു ഗ്രാമിന് കൂടിയിരിക്കുന്നത് 130 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 10845 രൂപയില്‍ എത്തി. ഇന്നലെ 10715 രൂപയായിരുന്നു ഗ്രാമിന്റെ വില. ഇന്നലെയും ഇന്നുമായി മാത്രം 260 രൂപയാണ് ഗ്രാം സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്. സമീപകാലത്ത് ഗ്രാം സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇത്. പവന്‍ വിലയിലും ഇതിന് ആനുപാതികമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ഈ ആഴ്ച തന്നെ പവന്‍ സ്വര്‍ണത്തിന് 90000 രൂപ മറികടക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.