Ticker

6/recent/ticker-posts

റേഷൻ വ്യാപാരികളെയും സർക്കാർ അവഗണിച്ചു. സ്നേഹപൂർവ്വംഅരി ചാക്കിൽ തീർത്തഓണക്കോടിയുമായി വ്യാപാരികൾ

.

പേരാമ്പ്ര.കേരളത്തിലെ റേഷൻ വ്യാപാരികളെയുംതൊഴിലാളികളെയും അവഗണിച്ചതിൽ ശക്തിയായ പ്രതിഷേധം ഉയരുന്നു.  ഇത്തവണത്തെ ഓണത്തിനും കേരളത്തിലെ പതിനാലായിരത്തിൽ പരം വരുന്ന റേഷൻ ലൈസൻസികളേയും സെയിൽസ് മാൻമാരേയും അവരുടെ കുടുംബത്തിനേയും ഒരു രൂപ പോലുംനൽകാതെ അവഗണിച്ചു.
ഓണത്തിന് മുൻപായി കിറ്റുകളും വീണ്ടും സർക്കാർ പ്രഖ്യാപിച്ച മണ്ണെണ്ണയും കൃത്യമായി ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിൽതാല്പര്യമെടുത്ത റേഷൻ വ്യാപാരികളോട് തികഞ്ഞ അവഗണനയാണ്സർക്കാർ സ്വീകരിച്ചത്. റേഷൻ വ്യാപാരി കളെയും ലൈസൻസികളെയും യാതൊരു ആനുകൂല്യങ്ങളും നൽകാതെ
 മാറ്റി നിർത്തിയപ്പോൾ 'മറ്റ് എല്ലാ വിഭാഗം ആളുകൾക്കും സർക്കാർ വാരിക്കോരി കൊടുത്തുവെന്ന് ഓൾ കേരള റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി.
ഭക്ഷ്യ സിവിൽ സപ്ലൈസ്
വകുപ്പ് മന്ത്രി റേഷൻ വ്യാപാരികൾക്ക്
എല്ലാ സഹായവും വാഗ്ദാനം ചെയ്തത് പാടെ മറന്നുവെന്നും
 ഓണത്തിന് ഒരു രൂപ പോലും നൽകാതെ റേഷൻ വ്യാപാരികളെയും തൊഴിലാളികളെയും മാറ്റി നിർത്തിയ സർക്കാരിൻ്റെ നടപടിയിൽ ശക്തിയായ പ്രതിഷേധമുണ്ടെന്ന് ഓൾ കേരള റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി  ശശിധരൻ മങ്ങര പറഞ്ഞു.

Post a Comment

0 Comments