തൃശൂർ: രണ്ട് വനിതാ ഗുണ്ടകളെ കാപ്പ പ്രകാരം നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റàകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി 2025 ജൂൺ 16 മുതൽ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇരുവരേയും നാടു കടത്തുന്നത്. ഹിമ, സ്വാതി എന്നിറ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവർ


Two female goons deported