Ticker

6/recent/ticker-posts

കുറ്റവിചാരണ ' പയ്യോളി നഗരസഭ കാൽ നട പ്രചാരണ ജാഥ സമാപിച്ചു


പയ്യോളിനഗരസഭ യുഡിഎഫ് ഭരണത്തി ൻ്റെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന മുരടിപ്പിനും കെടുകാര്യസ്ഥത ക്കുമെതിരെ 'കുറ്റവിചാരണ ' സിപിഐ എം നഗരസഭ തല കാൽനട പ്രചാരണ ജാഥ സമാപിച്ചു.വെള്ളി വൈകീട്ട് 5 ന് ഇരിങ്ങൽ ടൗണിൽ നിന്നും ആരംഭിച്ച ജാഥ രണ്ട് ദിവസത്തെ പര്യടനം പൂർത്തിയാക്കിയാണ് ഞായർ വൈകീട്ട് 6 ന് അയനിക്കാട് പോസ്റ്റാഫീസിന് സമീപം സമാപിച്ചത്. സമാപന സമ്മേളനം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി സി ഗിരീഷ് കുമാർ അധ്യക്ഷനായി.ജില്ലാ കമ്മി റ്റി അംഗംഎ എം റഷീദ്, ജാഥാ ലീഡർ ടി അരവിന്ദാക്ഷൻ, പൈലറ്റ് ടി ചന്തു, ഡെപ്യൂ ട്ടി ലീഡർ ഷൈമ മണന്തല, മാനേജർ എൻ ടി അബ്ദുറഹിമാൻ, പി വി മനോജൻ , കെ കെ മമ്മു, പി എം വേണുഗോപാലൻ, എൻ സി മുസ്തഫ, കെ ടി ലിഖേഷ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം എ വിനോദൻ സ്വാഗതവും കെ  ധനഞ്ജയൻ നന്ദിയും പറഞ്ഞു. ഞായർ രാവിലെ 09 ന് കറ്റേരി പാലത്തു നിന്നും ആരംഭിച്ച ജാഥ മായേരി മുക്ക്, കിഴൂർ,  തച്ചൻകുന്ന്,  കൊവ്വപ്പുറം ,  കണ്ണംകുളം,  മഠത്തിൽ മുക്ക്, പാലേരിമുക്ക് എന്നീ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം സമാപിച്ചത്.വിവിധ സ്വീകരണ കേന്ദ്രങ്ങ ളിൽ എം ടി സുരേഷ് ബാബു, കെ കെ സ്മിതേഷ്, കെ ജയകൃ ഷ്ണൻ, എൻ ടി നിഹാൽ, കെ കെ പ്രേമൻ, പി അനീഷ്,   എം കെ റീത്ത എന്നിവർ സം സാരിച്ചു.

Post a Comment

0 Comments