തിരുവനന്തപുരത്തെ പാർട്ടി അണികളെ പോലും ബോധ്യപ്പെടുത്താൻകഴിയാതെ വലയുകയാണ് ബിജെപി ജില്ലാ നേതൃത്വം
അനിലിനെ കൈയ്യൊഴിഞ്ഞ് ബിജെപി ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതും തിരിച്ചടിയായി. പ്രതിസന്ധി സംബന്ധിച്ച് തിരുമല അനിൽ ഔദ്യോഗികമായി ബിജെപിയെ സമീപിച്ചിട്ടില്ലെന്നും അതുകൊണ്ട് ബിജെപിയിൽ ചർച്ച ചെയ്യേണ്ട ആവശ്യമോ ബിജെപി ഔദ്യോഗികമായി ഇടപെടേണ്ട ആവശ്യമോ ഇല്ലെന്നുമായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണംവന്നത്.ഇതിൽ കുടുംബത്തിനും അനിലുമായി അടുപ്പമുള്ള ബിജെപി പ്രവർത്തകർക്കും കടുത്ത വിയോജിപ്പും അമർഷവും ഉണ്ട്
അതേസമയം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് സിപിഐഎം. അനിലിനെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെങ്കിൽ കാണിക്കാൻ പോലീസും
ബിജെപിയെ വെല്ലുവിളിക്കുന്നു.സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് കടുത്ത രീതിയിൽ പ്രതികരിച്ചതും ചോദ്യങ്ങൾക്ക് കൃത്യമായി കൃത്യമായി മറുപടി പറയാൻ കഴിയാതെ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രോശിച്ചതും ഇതിനകം പുറത്തുവന്നിരുന്നു ഏതായാലും അനിലിന്റെ ആത്മഹത്യ ബിജെപി സംസ്ഥാനനേതൃത്വത്തിന് തലവേദന സൃഷ്ടിക്കും എന്നതിൽ തർക്കമില്ല
BJP on strong defense after suicide note of Thiruvananthapuram Corporation councilor Tirumala Anil released
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.