Ticker

6/recent/ticker-posts

കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

പേരാമ്പ്ര: കോട്ടൂർ തിരുവോട് കിണറിൽവീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ കാലത്ത് ആറുമണിയോടെയാണ് സംഭവം. കോട്ടൂർ കൊയിലോത്തരിക്കൽ ജിൻസി (38) കിണറിൽ വീണത്. ബന്ധുക്കളായ രണ്ട് ചെറുപ്പക്കാർ ഉടനെ പത്തടിടിയോളം വെള്ളമുള്ള കിണറിലിറങ്ങി പിടിച്ചുനിർത്തുകയായിരുന്നു. വിവരം അറിയിച്ചതിനെതുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി. കെ. ഭരതന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടീ റഫീക്കിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റെസ്ക്യൂ നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കളെയും ഫയർഫോഴ്സ് കരക്കെത്തിച്ചു. ജിൻസിയെ കോഴിക്കോട് മൽമെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു, പരിക്ക് ഗുരുതരമല്ല. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, കെ അജേഷ്, ടി വി ബീഷ് , പി എം വിജേഷ്, എസ് അശ്വിൻ, എം കെ മകേഷ്, ഹോം ഗാർഡ് മാരായ എ എം രാജീവൻ, കെ രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments