Ticker

6/recent/ticker-posts

ഉത്തർപ്രദേശിൽ 7 വർഷം മുൻപ് കാണാതായ ഭർത്താവിനെ റീൽസിൽ കണ്ട ഭാര്യ ഞെട്ടി : ഒടുവിൽപോലീസ് പിടിയിലായി

ലഖ്നൗ: ഉത്തർപ്രദേശിൽ നിന്ന് എഴ് വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റീലിലൂടെ ഭാര്യ കണ്ടെത്തി . തുടർന്ന് ഇയാൾ പൊലീസ് പിടിയിലായി. ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ 2018 മുതലാണ് കണാതായത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവംഅരങ്ങേറിയത്
2017 ൽ ആയിരുന്നു ഷീലു എന്ന യുവതിയുമായി ജിതേന്ദ്രക കുമാറിന്‍റെ വിവാഹം നടന്നത്. ശേഷമുള്ള ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹ ബന്ധം വഷളായി. സ്ത്രീധനത്തിന്‍റെ പേരിൽ ഷീലുവിനെ മർദിക്കുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജിതേന്ദ്രയെ ഇൻസ്റ്റഗ്രാം റീലിൽ കണ്ടെത്തിയെത് തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.


2018 ഏപ്രിൽ 20 ന് അദ്ദേഹത്തിന്റെ പിതാവ് ഒരാളെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്ന് പൊലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചു, പക്ഷേ ഫലമുണ്ടായില്ല. സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ ജിതേന്ദ്രയുടെ കുടുംബം ഷീലുവിനും കുടുംബത്തിനുമെതിരേ ആരോപണമുന്നയിച്ചിരുന്നു. ഷീലുവും ബന്ധുക്കളും ചേർന്ന് ജിതേന്ദ്ര‍യെ കൊലപ്പെടുത്തിയെന്നും മൃതദേഹം  മറവുചെയ്തെന്നുമായിരുന്നു ആരോപണമുയർന്നത് പിന്നാലെയാണ് നാടകീയമായ രംഗങ്ങൾ സാക്ഷിയായത് റിലീസ് ശ്രദ്ധയിൽപ്പെടുകയും ഇതിലൂടെ ഇയാൾ പോലീസ് പിടിയിലാകുകയും ചെയ്യുകയായിരുന്നു

Post a Comment

0 Comments