Ticker

6/recent/ticker-posts

പയ്യോളിയിൽ ആം ആദ്മി പാർട്ടി ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 2-ന്





പയ്യോളി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആം ആദ്മി പാർട്ടി പയ്യോളി ഓഫീസ് ഉദ്ഘാടനം നടക്കും. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം നിർവ്വഹിക്കും.
ഉദ്ഘാടനം ചടങ്ങിന് ശേഷം പയ്യോളി ബീച്ച് റോഡ് പരിസരത്ത് വൈകിട്ട് 4.30-ന് പ്രകടനവും പൊതുയോഗവും നടക്കും.
പൊതുയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ് മുഖ്യാതിഥിയായിരിക്കും.
ജില്ലാ സെക്രട്ടറി ഷമീർ കെ എം സ്വാഗതം പറയും.കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സയ്യിദ് സാലിഹ് അധ്യക്ഷത വഹിക്കും.
ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ തിരൂളി, 
പയ്യോളി മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് കെ, അഫ്സൽ ടി ടി, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments