Ticker

6/recent/ticker-posts

പയ്യോളി ശ്രീ നാരായണ ഭജനമഠം ഗവ.യു.പി. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ടി.പി. സന്തോഷ് മാസ്റ്റർ നിര്യാതനായി.

തിക്കോടി:പയ്യോളി ശ്രീ നാരായണ ഭജനമഠം ഗവ.യു.പി. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ടി.പി. സന്തോഷ് മാസ്റ്റർ (64) (ജ്യോതിസ് - തിക്കോടി) നിര്യാതനായി. തലശ്ശേരി കുറിച്ചിയിലെ ശ്രീ നാരായണ സീനിയർ ബേസിക് സ്കൂൾ മാനേജരാണ്. അച്ചൻ പരേതനായ ടി.പി. ഗോപാലൻ മാസ്റ്റർ. അമ്മ പരേതയായ രുഗ്മിണി ടീച്ചർ'
ഭാര്യ ഹേമമാലിനി മക്കൾ: വൈഷ്ണവ് , സ്വരാത്മിക. സഹോദരങ്ങൾ: ടി.പി. ക്ഷേമ ടീച്ചർ, ടി.പി. ജ്യോതി ടീച്ചർ. തൃക്കോട്ടൂർ എ.യു.പി. സ്കൂൾ, പയ്യാനക്കൽ ഗവ.യു.പി. സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ

Post a Comment

0 Comments