Ticker

6/recent/ticker-posts

ഡൽഹിയിൽ ശക്തമായ മഴയിൽ മതിൽ തകർന്ന് വീണ് 7 മരണം


ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് 7 മരണം. ഹരിനഗറിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 3 പുരുഷന്മാരും 2 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നതായാണ് അറിയുന്നത്.
കനത്ത മഴയിൽ ദുർബലമായ മതിൽ പെട്ടെന്ന് ഇടിഞ്ഞു നിലം പതിക്കുകയായിരുന്നു. ഇതിനടിയിൽ കുടുങ്ങിയവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെന്നും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് പുറത്തുവരുന്നവിവരം. ഡൽഹിയിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ശനിയാഴ്ച രാവിലെ വരെ തുടർച്ചയായി പെയ്തിരുന്നു. ഇതാണ് മതിൽ ഇടിഞ്ഞു വീഴാൻ കാരണമെന്ന് അധികാരികൾ       കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പനുസരിച്ച് ഡൽഹിയിൽ ശനിയാഴ്ച റെഡ് അലർട്ട്. നരപ്രഖ്യാപിച്ചിരുന്നു നിരവധി വിമാന സർവീസുകളെയും മോശമായ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസമുണ്ടായിട്ടുണ്ട്.

Post a Comment

0 Comments