Ticker

6/recent/ticker-posts

ചിറ്റൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു




പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു
 കോയമ്പത്തൂർ സ്വദേശികളായ ശ്രീഗൗതം, അരുൺ എന്നിവരാണ് മരിച്ചത്.
പത്തംഗ വിദ്യാർഥി സംഘമാണ് കോയമ്പത്തൂരിൽനിന്ന് ചിറ്റൂരിലെത്തിയത്. പ്രദേശത്തെക്കുറിച്ച് ഇവർക്ക് അധികം ധാരണ ഉണ്ടായിരുന്നില്ല. കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ശ്രീഗൗതമിന്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാണാതായ അരുണിന് വേണ്ടി ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിരുന്നു. ചിറ്റൂരിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും സ്കൂബാ ടീമും നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
അവധി ആഘോഷിക്കാനായി കോയമ്പത്തൂരിൽ നിന്ന് പാലക്കാട് എത്തിയ പത്തങ്ക വിദ്യാർത്ഥി സംഘം ആണ് അപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനു പിന്നാലെ ഇരുവരും ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ അകപ്പെടുകയായിരുന്നു

Post a Comment

0 Comments