Ticker

6/recent/ticker-posts

ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; സ്വകാര്യ ബസ് പണിമുടക്ക്‌ രണ്ടാം ദിവസമായ ഇന്നും യാത്രക്കാർ പെരുവഴിയിൽ

 
വടകര : തലശ്ശേരി - തൊട്ടില്‍പ്പാലം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ  സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂർ - കോഴിക്കോട് റൂട്ടില്‍ ഇന്നലെ  ആരംഭിച്ച പണിമുടക്ക് രണ്ടാം ദിവസമായ ഇന്നും തുടരുന്നു.   നിലവില്‍ കെ.എസ്.ആര്‍.ടി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്‌.അതേസമയം പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 
 കൊയിലാണ്ടി വടകര താലൂക്കുകളിലെ ബസ്സുകളും സർവീസ് നിർത്തിവെച്ചതായാണ് ലഭിക്കുന്ന വിവരം  എന്നാൽ പണിമുടക്ക് അറിയാതെ നിരവധി യാത്രക്കാരാണ് വിവിധ ബസ് സ്റ്റാൻഡുകളിൽ കുടുങ്ങി നിൽക്കുന്നത്

തൊട്ടില്‍പ്പാലം-തലശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടര്‍ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. കേസില്‍ ഏഴു പ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പടെ 9 വകുപ്പുകള്‍ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും, വളയം വാണിമേല്‍ സ്വദേശി സൂരജി (30) അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടാനായിട്ടില്ല. 

ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. നാദാപുരം തൂണേരി സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്റ് കണ്‍സഷന്‍ നല്‍കിയില്ല എന്നാരോപിച്ചായിരുന്നു അക്രമം.  
*

Post a Comment

0 Comments