Ticker

6/recent/ticker-posts

നടനും ഇതിഹാസ ചലച്ചിത്രതാരം പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു.


1981ല്‍ പുറത്തിറങ്ങിയ ‘പ്രേമഗീതങ്ങള്‍’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2002ലെ ജനമണമനയിലാണ് അവസാനമായി വേഷമിട്ടത്
തിരുവനന്തപുരം: നടനും ഇതിഹാസ ചലച്ചിത്രതാരവുമായിരുന്ന പ്രേം നസീറിന്റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇന്നലെയായിരുന്നു അന്ത്യം. അമ്പതില്‍ അധികം സിനിമകളില്‍ അഭിനയിച്ച ഷാനവാസ് 1981ല്‍ പുറത്തിറങ്ങിയ ‘പ്രേമഗീതങ്ങള്‍’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2002ലെ ജനമണമനയിലാണ് അവസാനമായി വേഷമിട്ടത്. നിരവധി സീരിയലുകളിലും അഭിനയിച്ചു.
കുടുംബമൊത്തെ മലേഷ്യയിലാണ് ജീവിച്ചിരുന്നത്. ആയിഷാബിവിയാണ് ഭാര്യ.
ദമ്പതികള്‍ക്ക് ഷമീര്‍ ഖാന്‍, അജിത് ഖാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന മലയാള ചിത്രത്തിലൂടെ ഷമീര്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും പിന്നീട് അഭിനയിച്ചില്ല. ഷമീര്‍ മലേഷ്യയില്‍ ജോലി ചെയ്യുന്നു. അജിത് ഖാന്‍ ഓസ്‌ട്രേലിയയിലാണ് ജോലി ചെയ്യുന്നത്.

Post a Comment

0 Comments