Ticker

6/recent/ticker-posts

പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വെള്ളത്തില്‍വീണ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേര്‍ നീന്തി രക്ഷപെട്ടു.

ചെന്നിത്തല- ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് ഉച്ചയോടെ തകര്‍ന്നുവീണത്. മൂന്ന് വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്.
ആലപ്പുഴ ചെന്നിത്തലയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വെള്ളത്തില്‍വീണ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേര്‍ നീന്തി രക്ഷപെട്ടു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക്ക് (24) എന്നിവരാണ് മരിച്ചത്. ചെന്നിത്തല കീച്ചേരില്‍കടവ് പാലത്തിന്റെ സ്പാന്‍ ആണ് തകർന്നു വീണത്
ചെന്നിത്തല- ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് ഉച്ചയോടെ തകര്‍ന്നുവീണത്. മൂന്ന് വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്.

ബിനുവിനെയും രാഘവിനെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടം ഉണ്ടായ സ്ഥലത്തു നിന്ന് 50 മീറ്റര്‍ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മന്ത്രി സജി ചെറിയാന്‍, യു പ്രതിഭ എംഎല്‍എ തുടങ്ങിയവര്‍ അപകടമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments