Ticker

6/recent/ticker-posts

ചേർത്തലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കാൻ പൊലീസ്അന്വേഷണം ആരംഭിച്ചു

16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ ആണ് പരിശോധിക്കുക. അതേസമയം, അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തും
ആലപ്പുഴ: ചേർത്തലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണവുമായി പൊലീസ്. വിവിധ ഭാഗങ്ങളിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിരോധാനക്കേസുകള്‍ അന്വേഷിക്കാനാണ് പൊലീസ് നീക്കം. ചേർത്തല സ്വദേശി സിന്ധുവിനെ കാണാതായ കേസിലും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 2020ലാണ് ചേര്‍ത്തല സ്വദേശി സിന്ധുവിനെ കാണാതായത്. ഈ കേസ് അടക്കമുള്ളവയായിരിക്കും വിശദമായി അന്വേഷിക്കുക. ചേർത്തലയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കാണാതായ സ്ത്രീകളുടെ കേസുകളും വീണ്ടും പരിശോധിക്കും
16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ ആണ് പരിശോധിക്കുക. അതേസമയം, അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തും. ആലപ്പുഴ ക്രൈംബ്രാഞ്ചും അടുത്ത ദിവസം പരിശോധന നടത്തും.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ നേരത്തെ പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിൽ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ചേര്‍ത്തലയിൽ നടന്നത് കൊലപാതക പരമ്പരയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതകപരമ്പരയാണോയെന്നതടക്കം കൂടുതൽ അന്വേഷണത്തിലെ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.

Post a Comment

0 Comments