Ticker

6/recent/ticker-posts

കൂത്താളിയിലെ വീട്ടമ്മയുടെ മരണം. കൊലപാതകമെന്നു പോലീസ്. മകൻ പിടിയിൽ




പേരാമ്പ്ര കൂത്താളിയിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു പോലീസ്.സംഭവത്തിൽ മകൻ പോലീസ് കസ്റ്റഡിയിൽ. കൂത്താളി  തൈപ്പറമ്പിൽ പരേതനായ ഒ.സി. ബാലകൃഷ്ണൻ നായരുടെ ഭാര്യ
പത്മാവതി അമ്മ (65)ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ മകൻ ലിനീഷ്( 42)നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഓഗസ്റ്റ് 5 നു ആയിരുന്നു സംഭവം.ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടപത്മാവതിയെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു എന്നാണ് സംഭവ ദിവസം പ്രതി പോലീസിനോട് പറഞ്ഞത്. പേരാമ്പ്രയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ വെച്ചാണ് വീട്ടമ്മ മരണപ്പെട്ടത്. ഇതേതുടർന്നു നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്‌ മൊർട്ടം റിപ്പോർട്ടിനെ തുടർന്ന് പ്രതിയെ തെളിവുകൾ നിരത്തി പേരാമ്പ്ര പോലീസ് ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.മദ്യപിച്ചു വീട്ടിൽ എത്തിയ ലിനീഷ് മാതാവായ പദ്മാവതി അമ്മയുമായി സ്വർണഭരണവുമായി ബന്ധപ്പെട്ട വാക്ക്തർക്കത്തിൽ ഏർപ്പെടുകയും കുപിതനായ പ്രതി അമ്മയെ കുനിച്ചു കാൽമുട്ടുകൊണ്ട് നെറ്റിക്കും വാരിയെല്ലിനും ഇടിക്കുകയും ചെയ്തു. ഇടികൊണ്ട് തലയിൽ രക്തം കട്ടപിടിക്കുകയും ആന്തരിക രക്‌തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.പ്രതിയെ പേരാമ്പ്ര ബീവറേജ് പരിസരത്തുനിന്നാണ്  കസ്റ്റഡിയിലെടുത്തത്.ഡിവൈ എസ്പിയുടെ നിർദേശപ്രകാരം  പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ പി. ജംഷിദ്, സബ് ഇൻസ്‌പെക്ടർമാരായ ജിതിൻവാസ്, പ്രദീപ്‌ ടി scpo അരുൺഘോഷ്, സുജില ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങൾ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
 

Post a Comment

0 Comments