Ticker

6/recent/ticker-posts

ട്രംപിനും മോദിക്കുമെതിരെ കർഷക പ്രതിഷേധം


പയ്യോളി :ഇറക്കുമതി തീരുവ കൂട്ടിയ ട്രംപിൻ്റെ നടപടിക്കെതിരായും നിസംഗത പാലിക്കു ന്ന നരേന്ദ്രമോദിക്കെതിരായും ഇടതുപക്ഷ കർഷക - കർഷക തൊഴിലാളി സംഘടന കളായ കേരള കർഷകസംഘം, കെഎസ്കെടിയു, അഖിലേന്ത്യാ കിസാൻ സഭ , കിസാൻ ജനത എന്നീ സംഘടനകളു ടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ബീച്ച് റോഡിൽ നടന്ന പ്രതിഷേധ സംഗമം സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ അധ്യക്ഷനായി. എൻ സി മുസ്തഫ, കെ ശശിധരൻ,രാജൻ കൊളാവിപ്പാലം, കെ കെ പ്രേമൻ എന്നിവർ സംസാരിച്ചു. പി എം വേണുഗോപാലൻ സ്വാഗതവും കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
പടം : ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച ട്രംപിൻ്റെ നടപടിക്കെതിരെ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തി ൽ പയ്യോളിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം എം പി ഷിബു ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments