Ticker

6/recent/ticker-posts

സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് മൂഞ്ഞാട്ടിൽ കുടുംബസംഗമം “


 1899 മുതൽ 2025 വരെയുള്ള കാലയളവിലെ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓർമകളുമായി ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എല്ലാകുടുംബാംഗങ്ങളും മൂഞ്ഞാട്ടിൽ തറവാട്ടിൽ ഒരുമിച്ചപ്പോൾ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലുകൂടി പിന്നിടുകയാണ് കുടുംബം. മൂഞ്ഞാട്ടിൽ പാച്ചറിന്റെയും കളത്തിൽക്കണ്ടി ചോയിച്ചിയുടെയും മക്കളായ ശ്രീമതി  മാത, ഒണക്കൻ, കണാരൻ, നാരായണൻ, ഗോപാലൻ, ബാലൻ, ലക്ഷ്മി എന്നിവരുടെ പരമ്പരയിലെ എല്ലാകുടുംബാംഗങ്ങളുടെയും ഒത്തുചേരലിൽ മെച്ചപ്പെട്ട ജോലി നൽകി ജീവിതനിലവാരം ഉയർത്തുന്നതിനും, ജീവിത വീഥിയിൽ തളർന്നുപോയ കുടുംബ ബന്ധങ്ങളെ കൈപിടിച്ചു ഉയർത്തുന്നതുമായ നയപ്രഖ്യാപന പ്രസംഗം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഇന്ന് സാമൂഹിക സാംസ്‌കാരിക, വ്യാവസായിക തലങ്ങളിൽ സജീവസാന്നിധ്യമായ കുടുംബത്തിന്റെ ഈ കൂടിച്ചേരലിൽ എല്ലാമേഖലയിലുമുള്ള പൗരപ്രമുഖരും ഈ സംഗമത്തിന്റ ഭാഗമായി പങ്കെടുത്തു. 
.   എംവി റിനീഷ്‌ നഗറിൽ (മൂഞ്ഞാട്ടിൽ തറവാട് ) വെച്ച് നടന്ന പരിപാടിയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജമീല സമദിന്റെ അധ്യക്ഷതയിൽ കുടുംബസംഗമത്തിന്റ ഔപചാരിക ഉൽഘാടനം മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സുരേഷ് ചങ്ങാടത് നിർവഹിച്ചു. രമേശ്‌ കാവിൽ മുഖ്യ പ്രഭാഷകനായ ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീമതി ഷക്കീല, ശ്രീ സന്തോഷ്‌ തിക്കോടി എന്നിവർ പങ്കെടുത്തു. ഈ കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ മൂഞ്ഞാട്ടിൽ ചന്ദ്രൻ, മൂഞ്ഞാട്ടിൽ ഭാസ്കരൻ, മൂഞ്ഞാട്ടിൽ സത്യൻ ,മൂഞ്ഞാട്ടിൽ രമേശൻ, ഷാജി മൂഞ്ഞാട്ടിൽ, മൂഞ്ഞാട്ടിൽ സജീവൻ എന്നിവരുടെ സാനിധ്യത്തിൽ ഈ പരിപാടിയുടെ        കോഓർഡിനേറ്ററായ രതീഷ് k k സ്വാഗതവും അശോകൻ കിഴക്കയിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments