Ticker

6/recent/ticker-posts

കല്ലാച്ചി മത്സ്യമാർക്കറ്റ് വൃത്തിഹീനമായ നിലയിൽ: അടച്ചു പൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവ്



നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ നവ്യ.ജെ തൈക്കാട്ടില്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി അടച്ചു പൂട്ടാന്‍ ഉത്തരവ് നല്‍കിയത്


നാദാപുരം: ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ നിലവിലുള്ള കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ആരോഗ്യ
വകുപ്പിന്റെ ഉത്തരവ്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍   മത്സ്യ മാംസാദികളുടെ മാലിന്യത്തില്‍ ഇഴജന്തുക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ് പുഴുവരിച്ചു കൊണ്ടിരിക്കുന്നു. എലിപ്പനി പോലുള്ള മാരകരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള അവസ്ഥയിലാണ് മാര്‍ക്കറ്റ്. മാലിന്യത്തില്‍ നിന്നുള്ള ബാക്ടീരിയകളും ഫംഗസുകളും കൊണ്ട് മത്സ്യവും കോഴിയിറച്ചിയും മലിനമായി ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നതായി പൊതുജനാരോഗ്യ വിഭാഗം കണ്ടെത്തി.     . പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗവും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു . നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ നവ്യ.ജെ തൈക്കാട്ടില്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി അടച്ചു പൂട്ടാന്‍ ഉത്തരവ് നല്‍കിയത്. നാദാപുരം പോലീസിന്റെ സഹായത്തോടെ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാബു.കെ, പ്രസാദ്.സി, അമ്പിളി.യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ബിജു പ്രശാന്ത്, ഷൈമ.ടി, ശ്രുതി എം.ടി.കെ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments