Ticker

6/recent/ticker-posts

അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

മുസസഫ ഷാബിയിലുള്ള താമസസ്ഥലത്താണ് ഡോക്ടറെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയത്

അബൂദബിയില്‍ മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ ദന്ത ഡോക്ടര്‍ ആയ കണ്ണൂര്‍ തളാപ്പ് സ്വദേശിനി ധനലക്ഷ്മിയാണ് (54) മരണപ്പെട്ടത് ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്താണ് ഡോക്ടറെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അബൂദബി പോലീസ് സ്ഥലത്തെത്തി  മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല.

രണ്ടുദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. അബൂദബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്ധനലക്ഷ്മി
കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ് . സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികള്‍ പുരോഗമിക്കുന്നു.

Post a Comment

0 Comments