Ticker

6/recent/ticker-posts

അച്ഛനെ വെട്ടി പരക്കേൽിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്തു. ചാല കരിമഠം കോളനിയിൽ മണികണ്‌ഠൻ (26) ആണ് അച്ഛൻ സത്യനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്‍റെ വാതിൽ തുറന്നു കൊടുക്കാത്തതിനാണ് വെട്ടിയത്. കഴിഞ്ഞ മാസം ആര്യശാല മദ്യഷോപ്പിലെ സെക്യൂരിറ്റിയെ ആക്രമിച്ച കേസിൽ ഇയാൾ ജയിലിലായിരുന്നു.

വീട്ടിൽ കയറ്റാത്തതിൽ പ്രകോപിതനായ മണികണ്ഠൻ കത്തിയെടുത്ത് സത്യന്‍റെ വയറ്റിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ വലതുകാലിലും തുടയിലും കുത്തി. സത്യൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഒളിവിൽ പോയ പ്രതിയെ ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്റ്റർ വിനോദ്, രതീഷ്, ശ്രീജിത്ത്, ലിപിൻ എന്നിവർ ചേർന്ന്കിഴക്കേകോട്ടയിൽ നിന്നാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മണികണ്ഠനെന്ന് പൊലീസ് പറഞ്ഞു

Post a Comment

0 Comments