Ticker

6/recent/ticker-posts

കോഴിക്കോട് ഹോട്ടൽ ജീവനക്കാരനായ പയ്യോളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളി : കോഴിക്കോട് ഹോട്ടൽ ജീവനക്കാരനായ പയ്യോളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് രാവിലെയാണ് സംഭവം പയ്യോളിസ്വദേശി മണിയൂർ ഹൈസ്കൂളിന്  സമീപം താമസക്കാരനായ കോവുക്കൽ സുധാകരൻ ആണ് മരണപ്പെട്ടത്
 രാവിലെ സഹ ജോലിക്കാർ ആണ് മരണപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് നടക്കാവ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി മരണത്തിൽ അസ്വഭാവികത ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയു എന്നും  നടക്കാവ് പോലീസ് സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു

Post a Comment

0 Comments