Ticker

6/recent/ticker-posts

വിരട്ടാൻ നോക്കേണ്ട : സ്‌കൂൾസമയമാറ്റം സർക്കാറിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾസമയമാറ്റം സർക്കാറിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു
 37 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. ഒരു വിഭാഗത്തിന് മാത്രമായി സൗകര്യം ചെയ്ത് കൊടുക്കാനാവില്ല. സമയമാറ്റം കൊണ്ട് പ്രശ്നമുണ്ടാവുന്നവർ അവരുടെ സമയം ക്രമീകരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ സർക്കാറിനെ വിരട്ടാൻ നോക്കേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌കൂൾ സമയ മാറ്റം മുസ്‌ലിം സമുദായത്തിൻ്റെ മദ്റസ വിദ്യാഭ്യാസ സംവിധാനത്തെ സാരമായി ബാധിക്കുമെന്നും ഇതിനെതിരെ അന്തിമ വിജയം നേടുംവരെ പോരാടുമെന്നും സമസ്‌ത കേരള മദ്റസ മാനേജ്മെ ന്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചിച്ച് ഉത്തമ തീരുമാനമെടുക്കണമെന്നും സമരപ്രഖ്യാപനം നടത്തിയ സമസ്ത കേരള ഇ സ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്ര ട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ ആവശ്യപ്പെട്ടു

Post a Comment

0 Comments