Ticker

6/recent/ticker-posts

തുറയൂർ ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ "ടോപ്പേഴ്സ് മീറ്റ്" സംഘടിപ്പിച്ചു

പയ്യോളി:ഇന്നത്തെമത്സരാധിഷ്ഠിതലോകത്ത് നൈപുണിവികസനമാണ് തൊഴിൽമേഖലയിലേക്കുള്ള വഴിയെന്ന് കോഴിക്കോട് ജില്ലാ ലീഗൽസർവ്വീസ് അസോസിയേഷൻ സെക്രട്ടറിയും സബ്ജഡ്ജുമായ വിശാഖ്.വി.എസ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടൊപ്പംതന്നെ അതിൻ്റെ ചരിത്രത്തെയുംവർത്തമാനത്തെയുംകുറിച്ച് നിരന്തരം ഓർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
+2 പരീക്ഷയിൽ ഉന്നതവിജയികളെ ആദരിക്കാൻ തുറയൂർ ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച "ടോപ്പേഴ്സ് മീറ്റ്" ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി ടി എ പ്രസിഡൻ്റ് യു സി വാഹിദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. എം പി ടി എ പ്രസിഡൻ്റ് ഹഫ്സത്ത് ടി ടി, പി ടി എ വൈസ് പ്രസിഡൻ്റ് മുഹമ്മദലി പടന്നയിൽ, ഷബിൻ അവലത്ത്, അനുരാജ് വി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ സന്ധ്യ പി ദാസ് സ്വാഗതവും അമീൻ കെ നന്ദിയും പറഞ്ഞു.

 

Post a Comment

0 Comments