Ticker

6/recent/ticker-posts

മൂന്നു പതിറ്റണ്ടായി വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ മുജീബിന് ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കൈത്താങ്ങുമായി ഐഎൻടിയുസി


മേപ്പയൂരിലെ തല ചുമട് തൊഴിലാളി ആയിരുന്ന മുജീബിന് ജോലിക്കിടെ ഒരു വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായിട്ട്  മൂന്നു പതിറ്റാണ്ടായി കഴുത്തിനു താഴോട്ടായി ചലനം നഷ്ടമായ മുജീബ് വിളയാട്ടൂരീലെ സഹോദരിയുടെ വീട്ടിലാണ് താമസം. പലരുടെയും സഹായങ്ങൾ കൊണ്ട് ഭവന നിർമ്മാണം പൂർണ്ണ സ്ഥിതിയിൽ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഐഎൻടിയുസി മേപ്പയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  മുജീബിന് താമസിക്കുവാൻ വേണ്ട ഒരു റൂമിനും അതിനോട് ചേർന്നുള്ള ബാത്ത് റൂമിന്റെ നിലത്തിനും ചുമരിനും വേണ്ട ടൈൽ ഉൾപ്പടെ വാങ്ങിച്ചു നൽകിയത്. വിളയാട്ടൂരിൽ നടന്ന ചടങ്ങ് ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി ടൈൽ സമർപ്പിച്ചുക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ പി രാമചന്ദ്രൻ, INTUC ജില്ലാ സെക്രട്ടറി വി വി ദിനേശൻ, INTUC റീജ്യണൽ പ്രസിഡന്റ് ഷാജു പൊൻപാറ, സൗമ്യ, സി പി സുഹനാദ്, ബാലൻ വിളയാട്ടൂർ, കൂനിയത്ത് നാരായണൻ കിടാവ്, മുരളി, ഹേമന്ത് ജെ എസ്, നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments