Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ബസ് ഇടിച്ച്.ബൈക്ക് യാത്രികൻ മരിച്ചു.


പേരാമ്പ്രയിൽ ബസ് ഇടിച്ച്.ബൈക്ക് യാത്രികൻ മരിച്ചു.
മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്.

പേരാമ്പ്ര കക്കാട് ടിവിഎസ്‌ ഷോറൂമിനു മുൻവശം വൈകീട്ട് 4 മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുകയായിരുന്ന ഒമേഗാ ബസ് ആണ് ബൈക്ക് യാത്രികനെ ഇടിച്ചത്. തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്.
പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു
 

Post a Comment

0 Comments