Ticker

6/recent/ticker-posts

ദുബായ് പയ്യോളി മുനിസിപ്പൽ കെ.എം.സി.സയുടെ "മാനവ സേവാ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീർ എം.പി ക്ക്‌




പയ്യോളി:ദുബായി- പയ്യോളി മുനിസിപ്പൽ കെ.എം.സി.സിയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനം വ്യത്യസ്ത പരിപാടികളോടെ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ചു.മികച്ച പാർലമെൻ്റേറിയനും
ഇന്ത്യ ഗവൺമെന്റ് വിദേശ രാജ്യങ്ങളിലേക്ക് അയച്ച സംഘത്തിൽ അംഗവുമായ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ക്ക്‌ ദുബായ് പയ്യോളി മുനിസിപ്പൽ കെ.എം.സി.സി ഏർപ്പെടുത്തിയ "മാനവ സേവാ പുരസ്കാരം "കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ സമർപ്പിച്ചു.പൊതുസമ്മേളനം യു.ടി ഖാദർ ഉദ്ഘാടനം ചെയ്തു.
പയ്യോളിയിലേയും സമീപ പ്രദേശങ്ങളിലേയും പാലിയേറ്റീവ് സ്ഥാപനങ്ങൾക്ക് 60 വീൽ ചെയർ വിതരണം ചെയ്തു.
ദുബൈ കെ.എം.സി.സി മുനിസിപ്പൽ പ്രസിഡൻ്റ് പട്ടായി മൊയ്തീൻ അധ്യക്ഷനായി.മുസ്ലിം ലീഗ് ദേശീയ സിക്രട്ടറി  അഡ്വ: ഹാരിസ് ബീരാൻ എം.പി ,ഷാഫീ പറമ്പിൽ എം.പി ,മുസ്ലിം ലീഗ് ദേശിയ അസി.സിക്രട്ടറിമാരായ അഡ്വ.ഫൈസൽ ബാബു, ജയന്തി രാജൻ, ടി.ടി ഇസ്മാഈൽ,അഡ്വ.പി.കുൽ സു, കെ.പി മുഹമ്മദ്, ജലീൽ മഷ്ഹൂർ തങ്ങൾ,മoത്തിൽ അബ്ദുറഹിമാൻ, സി.പി സദഖത്തുള്ള, എം.സി ബഷീർ,
വി.കെ അബ്ദുറഹിമാൻ, അസീസ് സുൽത്താന ,വി.കെ ഷംസീർ, എ.പി കുഞ്ഞബ്ദുള്ള, സി.കെ.വി യൂ സഫ്, നിഷാദ് മൊയ്തു, എം.പി ഹുസ്സയിൻ സംസാരിച്ചു.


 

Post a Comment

0 Comments