Ticker

6/recent/ticker-posts

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റുൾപ്പെടെ രണ്ട് മരണം


ന്യൂഡൽഹി: രാജസ്ഥാനിലെ ചുരു ജില്ലയിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റുൾപ്പെടെ രണ്ട് മരണം. മറ്റൊരാൾക്ക് പരുക്കേറ്റതായും വിവരമുണ്ട്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജാഗ്വർ യുദ്ധവിമാനം തകർന്നുവീണത്. രാജസ്ഥാനിലെ സൂറത്ത്ഗഡ് വ്യോമസേനാ താവളത്തിൽ നിന്നാണ് ഈ വിമാനം പറന്നുയർന്നത്. വിമാനം പൂർണമായും കത്തിനശിച്ചു. 



Post a Comment

0 Comments