Ticker

6/recent/ticker-posts

ഗ്യാസ് സ്റ്റേഷനിലെ തീപിടിത്തത്തില്‍ പൊള്ളലേറ്റ മലയാളിസൗദിയിൽ മരിച്ചു


ഗുരുതരമായി പൊള്ളലേറ്റ ബിജിന്‍ലാലിനെ രക്ഷാപ്രവര്‍ത്തകര്‍ ജിസാനിലെ അബു അരീഷ് കിങ് ഫഹദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ നില വഷളായി ഇന്നലെ ആണ് മരിച്ചത്.


റിയാദ്: ഗ്യാസ് സ്റ്റേഷനിലെ തീപിടിത്തത്തില്‍ പൊള്ളലേറ്റ പ്രവാസി മലയാളി സൗദിയിലെ ജിസാനില്‍ മരിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശി, മൈലൊംകുളം മൊട്ടക്കുന്നില്‍ ബിജിന്‍ലാല്‍ ബൈജു ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിസാന്‍ സബിയയിലുള്ള സാസ്‌കോ ഗ്യാസ് സ്റ്റേഷനില്‍ തീപിടിത്തം ഉണ്ടായത്. രണ്ടു വര്‍ഷത്തോളമായി സബിയ സാസ്‌കോ ഗ്യാസ് സ്റ്റേഷനില്‍ ജീവനക്കാരനാണ്. ഗുരുതരമായി പൊള്ളലേറ്റ ബിജിന്‍ലാലിനെ രക്ഷാപ്രവര്‍ത്തകര്‍ ജിസാനിലെ അബു അരീഷ് കിങ് ഫഹദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ നില വഷളായി ഇന്നലെ ആണ് മരിച്ചത്.


ബിജിന്‍ലാല്‍ ജോലി ചെയ്തിരുന്ന കമ്പനി അധികൃതര്‍ റിയാദില്‍ നിന്ന് വന്നതിനു ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹം അബു അരീഷ് കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബൈജു, ഉഷാകുമാരി എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരി: ബിന്ദുജമോള്‍.


നാട്ടിലുള്ള ബന്ധുക്കളോടും കമ്പനി അധികൃതരോടും ബന്ധപ്പെട്ട് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ജിസാന്‍ ജല, ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജല വാസലീഹ് യൂണിറ്റ് സെക്രട്ടറി സഞ്ജീവന്‍ ചെങ്ങന്നൂര്‍ യൂണിറ്റ് ട്രഷറര്‍ വിപിന്‍ എന്നിവര്‍ സഹായങ്ങള്‍ക്ക് രംഗത്തുണ്ട്.

Post a Comment

0 Comments