Ticker

6/recent/ticker-posts

ബൈക്ക് യാത്രക്കാരനെ ഇടിച്ച് നിർത്താതെ ബൈക്കുമായി പോയ വിദ്യാർത്ഥികളെ ബാലുശ്ശേരി പോലീസ് പിടികൂടി

 
ബാലുശ്ശേരി : കഴിഞ്ഞ മാസം17 ന് വൈകുന്നേരം കോക്കല്ലൂർ മുത്തപ്പൻ തോട് എന്ന സ്ഥലത്ത് വെച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ മോട്ടോർസൈക്കിളും ഓടിച്ചയാളേയും നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ ശ്രമകരമായ പ്രവർത്തനത്തിലൂടെ ബാലുശ്ശേരി പോലീസ് കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളായ രണ്ടുപേർ യാത്ര ചെയ്ത ഗ്ലാമർ മോട്ടാർ സൈക്കിളണ് അപകടം വരുത്തിയത്.
കുട്ടിക്ക് വാഹനം കൊടുത്തതിന് രക്ഷിതാവിനെ കൂടി കേസിലെ പ്രതിയായി ചേർത്തിട്ടുണ്ട് . രേഖകൾ പരിശോധിച്ചതിൽ വാഹനത്തിന് അപകട സമയം ഇൻഷൂറൻസ് അടക്കമുള്ള രേഖകൾ ഇല്ലെന്ന് കണ്ടത്തി

 പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിന്റെ നിയമ പ്രശ്നങ്ങളെ സംബന്ധിച്ച് പലതവണ ബാലുശ്ശേരി പോലീസ് ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടും രക്ഷിതാക്കൾ ജാഗ്രത പാലിക്കാത്തതിൻ്റെ ഫലമാണ് കേസിൽ കുട്ടിയുടെ അച്ചനും പ്രതിയായി വന്നത്.

 ബാലുശ്ശേരി പോലീസ് SHO ഐ പി ദിനേശ് ടി പി, ഏ എസ് ഐ സുജാത, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോകുൽ രാജ് എന്നിവർ ചേർന്നാണ് ഓടിച്ചയാളെയും വാഹനവും കണ്ടെത്തിയത്.

Post a Comment

0 Comments