Ticker

6/recent/ticker-posts

എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഫുമ്മ അനുമോദിച്ചു



കോഴിക്കോട് : എസ്എസ്എൽസി പ്ലസ് ടു വിജയികളെ ഫർണിച്ചർ മാനുഫാക്ചേർസ് ആൻ്റ് മർച്ചൻ്റ് വെൽഫെയർ അസോസിയേഷൻ (ഫുമ്മ) കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന കുടുംബ സംഗമവും അനുമോദനയോഗവും സംസ്ഥാന പ്രസിഡണ്ട് ടോമി പുലിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഹമ്മദ് പേങ്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹാർ, സംസ്ഥാന നേതാക്കളായ നാരായണൻകുട്ടി, എം എം ജിസ്തി, മോഹൻദാസ് പത്തനംതിട്ട, സഹജൻ എം ഇ , റഫി പി ദേവസി, പ്രസീത് ഗുഡ് വെ, ജില്ലാ സെക്രട്ടറി മുസ്തഫ കൊമ്മേരി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുമുഖൻ വേണു സ്വാഗതവും, ട്രഷറർ സാജിദ് വിക്രസങ്കണ്ടി നന്ദിയും പറഞ്ഞു


 

Post a Comment

0 Comments