Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും

Spotkerala news 
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക്.   വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധനയിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സംയുക്ത സമരസമിതി പണിമുടക്ക് നടത്തുന്നത് 
ബസ്സുടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഗതാഗതമന്ത്രി കഴിഞ്ഞ ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു.
ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതില്‍ ഗതാഗത സെക്രട്ടറി വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പെര്‍മിറ്റ് പുതുക്കുന്നതില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസ്സുകള്‍ സൂചനാ സമരം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും ബസ്സുടമകള്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments