Ticker

6/recent/ticker-posts

ഇസ്‌ലാംപുർ നഗരത്തിന്‍റെ പേര് ഈശ്വർപുർ എന്ന് മാറ്റുമെന്ന് മഹാരാഷ്ട്ര സർക്കാർ

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഇസ്‌ലാംപുർ നഗരത്തിന്‍റെ പേര് ഈശ്വർപുർ എന്ന് മാറ്റുമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്‍റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരുന്നതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്പാൽ നിയമസഭയെ അറിയിച്ചു. സംസ്ഥാന സർക്കാർ ഈ നിർദ്ദേശം കേന്ദ്രത്തിന് അംഗീകാരത്തിനായി അയക്കും.

ഇസ്‌ലാംപുരിന്‍റെ പേരു മാറ്റണമെന്ന് ആവസ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ശിവ് പ്രദിസ്ഥാൻ സംഗ്ലി കലക്ടറേറ്റിലേക്ക് നിവേദനം അയച്ചിരുന്നു. സംഗ്ലി ജില്ലക്കാരനായ സംഭാജി ഭിഡെയാണ് ശിവ് പ്രദിസ്ഥാന്‍റെ അമരക്കാരൻ. 2015ൽ ഇദ്ദേഹം ആവശ്യം ഉന്നയിച്ചതിനു പിന്നാലെ ശിവസേനയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. 1986 മുതൽ പേര് മാറ്റത്തിനുള്ള ആഹ്വാനം തുടരുകയാണെന്ന് ഇസ്ലാംപുരിൽ നിന്നുള്ള ഒരു ശിവസേന നേതാവ് അറിയിച്ചു.

Post a Comment

0 Comments