Ticker

6/recent/ticker-posts

പേരാമ്പ്ര എക്സൈസ്റെയ്‌ഡിൽ വ്യാജ വാറ്റ് കേന്ദ്രം തകർത്തു.റെയ്ഡിൽ 600 ലിറ്റർ ചാരായം വാറ്റാൻ പാകമായ വാഷ് കണ്ടെത്തി നശിപ്പിച്ചു.

 
പേരാമ്പ്ര.  അവിടനല്ലൂർ വില്ലേജിൽ കണ്ണാടിപ്പൊയിൽ ദേശത്ത് കുന്നിക്കൂട്ടം മലയിൽ  വെച്ച് പേരാമ്പ്ര എക്സൈസ്  സർക്കിൾ പാർട്ടി വൻ വ്യാജവാറ്റ് കേന്ദ്രം തകർത്തു. റെയ്ഡിൽ 600 ലിറ്റർ ചാരായം വാറ്റാൻ പാകമായ വാഷ് കണ്ടെത്തി നശിപ്പിച്ചു. കുന്നിക്കൂട്ടം മലയിൽ വ്യാജവാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര എക്സൈസ് പാർട്ടി കുത്തനെയുള്ള മല  കൽനടയായി കയറി  മലയിൽ നടത്തിയ വ്യാപകമായ തിരച്ചിലിലാണ് വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തിയത്.പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (Gr) ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും ചേർന്നാണ്  കേസെടുത്തത് . പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്   പ്രകാശൻ.എ.കെ,  സിവിൽ എക്സൈസ് ഓഫീസർമാരായ വിചിത്രൻ, രൂപേഷ് വി.കെ , സി.ഇ.ഒ ഡ്രൈവർ ദിനേശൻഎന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments