:
വടകര : അശാസ്ത്രീയ നിർമ്മാണം എന്ന് തെളിഞ്ഞ സോയിൽ നെയ്ലിംഗ് നിർമ്മാണത്തിന് വേണ്ടി കൊണ്ടുവന്ന നിർമ്മാണ സാമഗ്രികളുമായി വന്ന ലോറിക്ക് എസ്ഡിപിഐ സമരത്തെ തുടർന്ന് തിരിച്ചു പോകേണ്ടിവന്നു.
സോയിൽ നെയിലിംഗ് മതിൽ നിർമ്മാണം മുക്കാളിയിലും മടപ്പള്ളിയിലും മൂരാടും തകർന്നടിഞ്ഞിട്ട് ഒരു വർഷമായിട്ടും ഈ സ്ഥലങ്ങളിൽ ബദൽ സംവിധാനം ഒരുക്കാതെ വീണ്ടും വടകരയിൽ അശാസ്ത്രീയ നിർമ്മാണം എന്ന് തെളിഞ്ഞ സോയിൽ നെയിലിംഗ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെയാണ് എസ്ഡിപിഐ സമരം നടത്തിയത്. രണ്ടുദിവസം മുമ്പും എസ്ഡിപിഐ നടത്തിയ സമരത്തെ തുടർന്ന് വർക്ക് നിർത്തിവെച്ചിരുന്നു.
ഇന്ന് കാലത്ത് നിർമ്മാണം നടത്താൻ എത്തിച്ചേർന്ന വാഹനത്തെ എസ്ഡിപിഐ തടയുകയായിരുന്നു.
ഇതേ സ്ഥലത്ത് മൂന്നുതവണ എസ് ഡി പി ഐ സമരം നടത്തിയിട്ടും കമ്പനിയുടെ മേൽ ഉദ്യോഗസ്ഥർ സംസാരിക്കാൻ പോലും തയ്യാറാവാത്തതിൽ തന്നെ ഈ നിർമ്മാണത്തിലെ ദുരൂഹത വ്യക്തമാണെ ന്നും അഴിയൂർ മുതൽ വെങ്ങളം വരെ അദാനി കമ്പനി സർക്കാരിൽ നിന്നും 1850 കോടിക്ക് കരാർ ഏറ്റെടുക്കുകയും നേർ പകുതി തുകയ്ക്ക് വഗാഡ് കമ്പനിക്ക് ഉപകരാർ കൊടുത്തതിനാലാണ് കോൺക്രീറ്റ് മതിൽ നിർമ്മാണത്തിന് പകരം മണ്ണിനു മുകളിൽ കോൺക്രീറ്റ് സ്പ്രേ ചെയ്യുന്ന സോയിൽ നെയിലിംഗ് നിർമ്മാണം നടക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ച വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.
നവാസ് വരിക്കോളി, സമദ് മാക്കൂൽ, റഹീസ് എം കെ, നിസാം പുത്തൂർ, ഉനൈസ് ഒഞ്ചിയം യഹിയ മാങ്ങാട്ടുപാറ, അൻസാർ അഴിത്തല, അസ്‌ലം പുറങ്കര,എന്നിവർ നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.