രണ്ടാഴ്ച മുമ്പ് മരണപ്പെട്ട തുറയൂർ സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മറവു ചെയ്തു. മകൻ മുഫീദ് പിതാവിൻറെ മരണത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട് പയ്യോളിയിൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖബർ തുറന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത് അട്ടക്കുണ്ട് ഈളു വയിലിൽ മുഹമ്മദ് ( 58) ൻ്റെ മൃതദേഹമാണ്
ഇന്ന് രാവിലെ 10 45 ന് പയ്യോളി അങ്ങാടി ചെരച്ചിൽ പള്ളി കബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ നടപടികൾ പൂർത്തിയാക്കി കബറടക്കുകയായിരുന്നു.
മകനും ബന്ധുക്കളും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു
ആർ ഡി ഒ പി അൻവർ സാദത്ത്, മെഡിക്കൽ കോളേജ് ഫോറെൻസിക് വിദഗ്ദൻ ഡോ. പി എസ് സഞ്ജയ്, കൊയിലാണ്ടി തഹസിൽദാർ (എൽ ആർ) സി സുബൈർ, പയ്യോളി പോലീസ് ഇൻസ്പെക്ടർ എ കെ സജീഷ്, സബ് ഇൻസ്പെക്ടർമാരായ പി റഫീഖ്, എം കെ ജയദാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തീകരിച്ചത് അതേസമയം പിതാവിൻറെ മരണം സംഭവിച്ചത് എങ്ങനെയെന്ന് അറിയണമെന്നും അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് മാധ്യമങ്ങളോട് പറഞ്ഞു മരണാനന്തര ചടങ്ങുകൾക്ക് ആരോടും പണം വാങ്ങരുതെന്നും തൻറെ പണം ഉപയോഗിച്ച് ചടങ്ങുകൾ നടത്തണമെന്നും പറഞ്ഞതിനാലാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതെന്ന് സഹോദരൻ പ്രതികരിച്ചു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.