Ticker

6/recent/ticker-posts

ബസ് റിപ്പയർ ചെയ്യുന്നതിനിടെ മെക്കാനിക് മരണപ്പെട്ടു


കണ്ണൂർ: ബസിന്‍റെ എയർലീക്ക് പരിശോധിക്കുന്നതിനിടെ അപകടം മെക്കാനികിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം സ്വദേശി സി.വി. സുകുമാരൻ (60) ആണ് മരിച്ചത്. എയർലീക്ക് പരിശോധിക്കുന്നതിനിടെസുകുമാരന്‍റെ തല എയർ സസ്പെൻഷനിടയിൽ കുടുങ്ങുകയായിരുന്നു.
വെളളിയാഴ്ച രാവിലെ എട്ട് മണിയോടെ ബസ് റിപ്പയർ ചെയ്യാൻ എത്തിയ സുകുമാരനെ പത്ത് മണിയായിട്ടും ഭക്ഷണം കഴിക്കാൻ കാണാതിരുന്നതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തുകയായിരുന്നു.
തുടർന്ന് ബസിന്‍റെ സമീപത്തെത്തി നോക്കിയപ്പോഴാണ് തല കുടുങ്ങിയ നിലയിൽ സുകുമാരനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

0 Comments