Ticker

6/recent/ticker-posts

'ശോഭീന്ദ്ര വൃക്ഷം' നട്ടുപിടിപ്പിച്ചു. '

പയ്യോളി: മുനിസിപ്പാലിറ്റി 15, 16 വാഡുകളിൽ 'ശോഭീന്ദ്ര വൃക്ഷം' നട്ടുപിടിപ്പിച്ചു. ' പരിസ്ഥിതി പ്രവർത്തകൻ കാട്ടുകണ്ടി ഹംസയുടെ നേതൃത്വത്തിൽ 15,16 വാർഡുകളിലെ തുറശേരി കടവ് കോവുപ്പുറം ഭാഗത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 15 വർഷത്തിലേറെയായി അദ്ദേഹം ഇവിടെ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ട്, മിറക്കിൾ ഫ്രൂട്ട്, നെല്ലി, മാവ്, പ്ലാവ്, പീനട്ട് ബട്ടർ, ഉറുമാമ്പഴം, മംഗോസ്റ്റിൻ, റൊളീനോ തുടങ്ങിയവയുടെ തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 
പദ്ധതിയുടെ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവഹിച്ചു. നാടിനെ ഹരിതാഭമാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ നഗരസഭ നടപ്പിലാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ മുഖ്യാതിഥി ആയി. ഹംസയെ പോലെയുള്ള ആളുകളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളാണ് പരിസ്ഥിതി നാശം കൊണ്ട് വലയുന്ന ഭൂമിക്ക് കരുതൽ ആവുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ സി കെ ഷഹനാസ് അധ്യക്ഷനായി. വാർഡ് കൗൺസിലർമാരായ ഗോപാലൻ കാര്യാട്ട്, ഷിജിന മോഹൻ, ഹരിതമിത്രം പ്രവർത്തകരായ മൊയ്തു ഓതയോത്ത്, കെ പി മുജീബ്, കെ കെ ജൗഹർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നഗരസഭാ ചെയർമാൻ പാതയോരത്ത് റോളിനോ വൃക്ഷത്തൈ നട്ടു. പിന്നീട് വർഷങ്ങളായി ഇങ്ങനെ നട്ടുപിടിപ്പിച്ച് കായ്ഫലം നൽകുന്ന പാതയോരത്തെ വൃക്ഷങ്ങൾ നടന്നു കണ്ടു.

 

Post a Comment

0 Comments