Ticker

6/recent/ticker-posts

തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു.പടന്ന വടക്കേപ്പുറത്തെ ദിവാകരനാണ് ( 63) മരിച്ചത്.. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്.
നാട്ടുകാര്‍ പുഴയില്‍ വലയെറിഞ്ഞു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

അതേസമയം ഇന്നലെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അഴിമുഖത്താണ് വള്ളം തലകീഴായി മറിഞ്ഞത്. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുളള നിത്യസഹായ മാതാ എന്ന വള്ളമായിരുന്നു അപകടത്തില്‍പ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂന്നു പേരും നീന്തി രക്ഷപ്പെടുകയായിരുന്നു.
   

Post a Comment

0 Comments