Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ ഇഞ്ചൻ തകരാറായതിനെ തുടർന്ന്കടലിൽ കുടുങ്ങിയബോട്ടിലെ മൽസ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി


കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ ഇഞ്ചൻ തകരാറായതിനെ തുടർന്ന്കടലിൽ കുടുങ്ങിയ
ബോട്ടിലെ മൽസ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി സായിപാർവതി എന്ന ബോട്ടാണ് എൻജിൻ തകരാറു മൂലം കടലിൽ കുടുങ്ങിയത്. വിവരം ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചത് ഇതിൻ്റെ അടിസ്ഥാനത്തിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീറിൻ്റെ നിർദ്ദേശത്തെ തുടർന്നു മറൈൻ എൻഫോസ്മെന്റ്റ് സബ് ഇൻസ്പെക്ടർ രാജൻ, റസ്‌

ഗാർഡുമാരായ മിഥുൻ, ഹമലേഷ്, അമർ എന്നിവർ രക്ഷാദൗത്യത്തിൽ ഏർപെട്ടു. കൊയിലാണ്ടി ഹാർബറിൽ നിന്നു പോലീസ് ബോട്ടിൽ പോയ സംഘം സായിപാർവതി ബോട്ടിനെയും അതിലെ 14 തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാർബറിൽ എത്തിച്ചു.

Post a Comment

0 Comments