Ticker

6/recent/ticker-posts

യാത്രയയപ്പും അനുമോദന ചടങ്ങും നടത്തി

തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡിലെ 62ാം നമ്പര്‍ അംഗന്‍വാടിയില്‍ നിന്നും വിരമിച്ച ഹെല്‍പ്പര്‍ പുഷ്പക്കും കോവിഡ് സമയത്ത് വിരമിച്ച വര്‍ക്കര്‍ മോഹിനി ടീച്ചര്‍ക്കും വാര്‍ഡില്‍ സ്വാഗത സംഗം രൂപീകരിച്ച് വിപുലമായ യാത്രയയപ്പു നല്‍കി.
     നാടിന്‍റെ ആഘോഷമായി മാറിയ പരിപാടിയില്‍ അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള യാത്രയയപ്പിനൊപ്പം വാര്‍ഡില്‍ താമസക്കാരായ റിട്ടയേര്‍ഡ് അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങും SSLC -പ്ലസ്2 ഉന്നത വിജയികളെയും LSS -USS വിജയികളെയും അനുമോദിക്കുന്ന ചടങ്ങും നടന്നു.
ഗുരുവന്ദനം ചടങ്ങ് ഏറെ ഹൃദ്യമായി...ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അധ്യാപകരെ വീട്ടില്‍ പോയി ആദരിക്കുമെന്ന് സംഘാടക സമിതി അറിയിക്കുകയും പരിപാടി ദിവസം തന്നെ നാലു അധ്യാപകരെ വീടുകളില്‍ പോയി വാര്‍ഡ് വികസന സമിതി കണ്‍വീനറുടെ നേതൃത്വത്തില്‍ ആദരിച്ചു.ബാക്കിയുള്ളവരെ അടുത്ത ദിവസം തന്നെ ആദരിക്കും..ഏറ്റവും നല്ല അനുഭവമായി ഗുരുവന്ദനം മാറി.
ഏറ്റവും സീനിയറായഅധ്യാപകന്‍ ശ്രീ കരുണാകരന്‍ മാസ്റ്റര്‍ ഗുരുവന്ദനം പരിപാടിക്ക് മറുമൊഴി നേര്‍ന്നു.
       പെരുമാള്‍പുരം അംഗന്‍വാടിയില്‍ നാല്‍പതിലേറെ വര്‍ഷം ജോലി ചെയ്തവരായിരുന്നു യാത്രയയപ്പ് നല്‍കിയ മോഹിനി ടീച്ചറും പുഷ്പയും.
       പരിപാടികള്‍ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ ബിനുകാരോളി അധ്യക്ഷം വഹിച്ചു.
ഉന്നത വിജയികള്‍ക്കുള്ള മൊമന്‍റോ വിതരണം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി ഷക്കീല നിര്‍വഹിച്ചു.
       അബ്ദുള്‍ റസാഖ് അരമന സ്വാഗതം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി ശ്രീ .ടി ഗിരീഷ്കുമാര്‍,ബഷീര്‍ മേലടി,ബിജില നടയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ അര്‍ഷാദ് മാവുള്ളകണ്ടി,അംഗങ്ങളായ കരിയാത്തന്‍ ,മുഹമ്മദ് പാരഡെെസ്,സി.ഡി.എസ് അംഗം ദേവി പട്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.ചടങ്ങുകള്‍ക്ക് ശേഷം അംഗന്‍വാടി കുട്ടികളുടെയും വാര്‍ഡിലെ മറ്റ് കുട്ടികളുടെയും കലാ പരിപാടികള്‍ അരങ്ങേറി.
പരിപാടിയോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പ് സമ്മാനര്‍ഹര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
സ്വാഗത സംഘം കണ്‍വീനര്‍ സുബിഷ പട്ടേരി നന്ദി പറഞ്ഞു.

Post a Comment

0 Comments