Ticker

6/recent/ticker-posts

ഹജ്ജ് യാതക്കാരുമായി എത്തിയ വിമാനത്തിൽ തീയും പുകയും

ഹജ്ജ് യാതക്കാരുമായി എത്തിയ വിമാനത്തിൽ തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി
 ഹജ്ജ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സൗദി എയര്‍ലൈൻസ് വിമാനം ലക്‌നോവില്‍ ഇറങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഇടത് ചക്രത്തില്‍നിന്നും തീയും പുകയും ഉയർന്നത്. ഉടൻ യാത്രക്കാരെ  വിമാനത്തില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു.

ഞായറാഴ്ച രാത്രി 10:45നാണ് വിമാനം ജിദ്ദയില്‍നിന്ന് പുറപ്പെട്ടത്. രാവിലെ 6.30 ഓടെ ലക്‌നോവിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടത് ചക്രത്തിന്‍റെ ഭാഗത്ത് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൈലറ്റ് വിമാനം പ്രത്യേക വശത്തേക്ക് മാറ്റി നിര്‍ത്തി, അധികൃതരെത്തി തീ ഉടനെ അണച്ചതിനാൽ വന്‍ അപകടമൊഴിവായി

Post a Comment

0 Comments