ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിയ യുവതിയെ ഇയാള്‍ നിരന്തരം വീഡിയോ കോള്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു.
പൂജ ചെയ്ത് യുവതിയുടെ കുട്ടികളെ അപകടപ്പെടുത്തുമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ വഴങ്ങാന്‍ നിര്‍ബന്ധിതയാക്കിയത്
പൂജ ചെയ്ത് യുവതിയുടെ കുട്ടികളെ അപകടപ്പെടുത്തുമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ വഴങ്ങാന്‍ നിര്‍ബന്ധിതയാക്കിയത്
യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ച് ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പൂജാരി പീഡനത്തിനിരയാക്കിയതെന്നുമാണ് വിവരം
ഇയാള്‍ സ്ഥിരമായി നഗ്‌നനനായി യുവതിയെ വീഡിയോ കോള്‍ വിളിക്കുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി യുവതിയോട് ഇയാള്‍ കേരളത്തില്‍ വരാനും ഹോട്ടലില്‍ റൂം എടുക്കാന്‍ പറയുകയും ചെയ്തു. ഈ നിര്‍ദേശ പ്രകാരം കേരളത്തില്‍ എത്തിയ യുവതിയെ രണ്ട് പൂജാരിമാര്‍ ചേര്‍ന്ന് കാറില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും പരാതിയിലുണ്ട്. വീഡിയോ കോള്‍ അടക്കമുള്ള തെളിവുകള്‍ യുവതി പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്.
കേസിലെ പ്രധാനപ്രതിയായ മുഖ്യപൂജാരി ഉണ്ണി ദാമോദരന്‍ ഒളിവിലാണ്. എന്നാല്‍ പൂജാരിയായ അരുണിനെ യുവതിയുടെ പരാതിയില്‍ കര്‍ണാടക ബെന്തല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.